ഇടുക്കി:പെരിയകനാലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊഴിലാളി ലയം ഭാഗികമായി തകര്‍ന്നു. ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരിയകനാല്‍ ലോവര്‍ ഡിവിഷനിലെ ലയത്തിന്‍റെ പുറക് വശത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്.
ഇടുക്കി പെരിയകനാലില്‍ മണ്ണിടിച്ചല്‍: തുടര്‍ന്ന് തൊഴിലാളി ലയം ഭാഗികമായി തകര്‍ന്നു മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത തുടരുന്നു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം പെയ്‌ത അതി ശക്തമായ മഴയെ തുടര്‍ന്നാണ് ആറ് കുടുംബങ്ങള്‍ താമസിക്കുന്ന ലയത്തിന്‍റെ പുറക് വശത്തെ മൺതിട്ട ഇടിഞ്ഞ് വീണത്. രണ്ട് വീടുകളുടെ അടുക്കള പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു.
മാരിയപ്പന്‍, വിന്‍സെന്‍റ്, അമ്പുറോസ് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മണ്ണ് വീടിനുള്ളിലേക്ക് വീണതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങളും നശിച്ചു. ലയത്തില്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ളപ്പോഴാണ് അപകടം നടന്നത്. വലിയ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് ലയങ്ങളില്‍ ഉണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആറ് കുടംബങ്ങളും ബന്ധു വീടുകളിലേക്ക് മാറി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റപെട്ട കനത്ത മഴപെയ്യുന്നത് ലയങ്ങളിലെ ജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം അതിശക്തമായ മഴയാണ് പെയ്യുന്നത്.