ഇടുക്കി:ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരം നടത്താനൊരുങ്ങി കര്‍ഷക സംഘടനകളും വ്യാപാരികളും മത - സാമുദായിക സംഘടനകളും. ബഫര്‍ സോണ്‍, നിര്‍മാണ നിരോധനം, ഭൂനിയമ ഭേദഗതി തുടങ്ങി ജില്ലയെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെയാണ് സമരത്തിനൊരുങ്ങുന്നത്. 22 കര്‍ഷക സംഘടനകളും വ്യാപാരികളും മത - സാമുദായിക സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശക്തമായ സമരങ്ങള്‍ക്ക് സംഘങ്ങള്‍ നേതൃത്വം നല്‍കും. നിലവില്‍ നിയമസഭ സമ്മേളനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. നേരത്തെ മുഖ്യമന്ത്രി കര്‍ഷകരുമായി നടത്തിയിരുന്ന കൂടിക്കാഴ്‌ചയില്‍ ഡിസംബറില്‍ നടക്കുന്ന നിയമസഭ സമ്മേളനത്തിൽ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.