തിരുവനന്തപുരം: ഭൂപതിവ് ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നല്‍കി. ഇക്കാര്യത്തിൽ നിയമത്തിനകത്ത് നിന്നുകൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. ഭൂപതിവ് ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഇടുക്കിയിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഭൂപതിവ് ചട്ട ഭേദഗതിയില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി
സർക്കാർ ഉത്തരവ് പ്രകാരം പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി.
ഇടുക്കി ജില്ലക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചത്. കൃഷിക്കായി നൽകിയ ഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും തുടങ്ങുന്നത് വിലക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് ഉത്തരവിൽ ഉണ്ടായിരുന്നത്. പിന്നീട് എട്ട് വില്ലേജുകൾക്ക് മാത്രം ബാധകമാക്കി ഒക്ടോബറിൽ പുതിയ ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളടക്കമുള്ളവര്‍ക്ക് ഭേദഗതി പൂർണമായും പിൻവലിക്കണമെന്ന നിലപാടാണുള്ളത് .
ഉത്തരവിറക്കാനുണ്ടായ സാഹചര്യം യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഉത്തരവിനെത്തുടർന്ന് കർഷകർക്ക് ഉണ്ടായ എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എം.എം മണി ജനപ്രതിനിധികൾ ,വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.