ഇടുക്കി:ഇടുക്കി ജില്ലയിൽ വീണ്ടും കൈയേറ്റം വ്യാപകമാകുന്നു. മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന് കിടക്കുന്ന റവന്യു ഭൂമിയിലാണ് വന്‍കൈയേറ്റം. മുന്‍പ് നീലക്കുറിഞ്ഞി പൂവിട്ട മലമുകളിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഇവിടത്തെ പുല്‍മേടുകള്‍ വെട്ടിത്തെളിച്ച് കൃഷിയ്ക്ക് അനുയോജ്യമാക്കി വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തി.
മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിനോട് ചേർന്നുള്ള തോണ്ടിമല ഭാഗത്താണ് രണ്ട് ഏക്കറിലധികം കൈയേറ്റം നടന്നിരിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത് 2020-ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. കൂടാതെ ചിന്നക്കനാൽ, സൂര്യനെല്ലി മലനിരകളും ആനയിറങ്കൽ ജലാശയവും ഉൾപ്പെടുന്ന ഈ മേഖലയിൽ ടൂറിസം സാധ്യതകളും ഏറെയാണ്.