ഇടുക്കി: ജൂൺ ഒന്നുമുതൽ ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും മൊബൈൽ റേഞ്ചിന്‍റെ അഭാവം മൂലം വലയുകയാണ് ജില്ലയിലെ വിദ്യാർഥികൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായുള്ള ഉപകരണങ്ങള്‍ ഇല്ലാത്ത സാഹചര്യമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ കെസിവൈഎം പോലുള്ള വിവിധ സംഘടനകൾ ഇത്തരത്തിലുള്ള വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ അടക്കമുള്ളവ വാങ്ങി നൽകിയെങ്കിലും മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ഉപയോഗിക്കുവാൻ പറ്റാത്ത അവസ്ഥയിലാണ്.
ട്രൈബൽ സെറ്റിൽമെന്‍റ് അടക്കമുള്ള ജില്ലയിലെ വിവിധ മേഖലകൾ പരിധിക്കു പുറത്താണുള്ളത്. ഹൈറേഞ്ച് എന്ന പേരുണ്ടെങ്കിലും ലോ റേഞ്ചിലാണ് ഇടുക്കിയിലെ മലയോര മേഖല. ഹൈറേഞ്ചുമേഖലയിലെ വിദ്യാർഥികൾ പലരും റേഞ്ച് സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത അവസ്ഥയിലാണ്.
കെ ഫോൺ സൗകര്യം പ്രയോജനപ്പെടുത്തണം