ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രസവ മുറിയും വാര്‍ഡും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ആഴ്‌ചകൾ പിന്നിടുന്നു. പ്രസവമുറിയോട് ചേര്‍ന്നുള്ള പഴയ ആശുപത്രി കെട്ടിടം പൊളിച്ചു നീക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പ്രസവ മുറിയും വാര്‍ഡും താല്‍ക്കാലികമായി അടച്ചിട്ടത്. പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് ഈ മാസം അഞ്ചിന് മുറിയും വാര്‍ഡും തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുറിയുടെയും വാര്‍ഡിന്‍റെയും പ്രവര്‍ത്തനം നടക്കണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരും. ഒരു മാസം അഞ്ഞൂറിനടുത്ത പ്രസവങ്ങള്‍ നടന്നിരുന്ന ആശുപത്രിയിലെ പ്രസവ വാര്‍ഡും മുറിയും അടഞ്ഞ് കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
താലൂക്ക് ആശുപത്രിയിലെ പ്രസവ മുറിയും വാര്‍ഡും പ്രവര്‍ത്തനരഹിതമായിട്ട് ആഴ്‌ചകൾ പിന്നിടുന്നു - adimaly taluk hospital
അടിമാലി താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രസവ മുറിയും വാര്‍ഡും താല്‍കാലികമായി അടച്ചിട്ടത്
![താലൂക്ക് ആശുപത്രിയിലെ പ്രസവ മുറിയും വാര്‍ഡും പ്രവര്‍ത്തനരഹിതമായിട്ട് ആഴ്‌ചകൾ പിന്നിടുന്നു അടിമാലി താലൂക്ക് ആശുപത്രി അടിമാലി ഇടുക്കി വാര്‍ത്ത adimaly taluk hospital idukki news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5996956-thumbnail-3x2-kkk.jpg)
അടിമാലി താലൂക്ക് ആശുപത്രി
അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രസവ മുറിയും വാര്‍ഡും പ്രവര്‍ത്തനരഹിതമായിട്ട് ആഴ്‌ചകൾ പിന്നിടുന്നു
ഇത്രയധികം ദിവസങ്ങള്‍ പ്രസവ വാര്‍ഡും മുറിയും അടച്ചിടേണ്ടി വരുമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആശുപത്രി അധികൃതര്‍ കൃത്യമായ ബദല്‍ സംവിധാനം ഒരുക്കിയില്ലെന്ന ചോദ്യവും രോഗികള്‍ ഉയര്‍ത്തുന്നു. പഴയ കെട്ടിടത്തിന്‍റെ പൊളിക്കല്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചെങ്കിലും ഏതാനും ചില അനുബന്ധ ജോലികള്‍ ഇനിയും അവശേഷിക്കുകയാണ്. പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനാല്‍ രോഗികളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രസവ മുറി താല്‍ക്കാലികമായി അടച്ചതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.