ഇടുക്കി: കാഴ്‌ചയുടെ ദൃശ്യവിരുന്നൊരുക്കി ഹൈറേഞ്ചിന്‍റെ അതിരപ്പള്ളിയായ കുത്തുങ്കല്‍ വെള്ളച്ചാട്ടം. കാലവര്‍ഷത്തില്‍ മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണിത്. കുത്തുങ്കല്‍ ഹൈഡ്രോ ഇലട്രിക്ക് പ്രോജക്ടിന് വേണ്ടി അണകെട്ട് നിര്‍മ്മിച്ചതോടെയാണ് മഴക്കാലമെത്താൻ കാത്തിരിക്കേണ്ട സ്ഥിതിവിശേഷമായത്. പന്നിയാര്‍ പുഴയില്‍ പൂപ്പസിറ്റിക്ക് സമീപമാണ് അണകെട്ട്.
വിസ്‌മയ കാഴ്‌ചയായി കുത്തുങ്കൽ വെള്ളച്ചാട്ടം - ഹൈറേഞ്ചിന്‍റെ അതിരപ്പള്ളി
പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് നിരവധിയാളുകളാണ് വെള്ളച്ചാട്ടം ആസ്വദിക്കാന്‍ കുത്തുങ്കലിലേക്ക് എത്തുന്നത്.

വെള്ളച്ചാട്ടം
വിസ്‌മയ കാഴ്‌ചയായി കുത്തുങ്കൽ വെള്ളച്ചാട്ടം
ജില്ലയില്‍ ഏറ്റവും വലിയ ടൂറിസം സാധ്യതയുള്ള പ്രദേശമായിരുന്നു കുത്തുങ്കല്‍. എന്നാല്‍ അണകെട്ട് നിർമ്മിച്ചതോടെ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് നിലച്ചു. കുത്തുങ്കല്‍ എന്ന കുടിയേറ്റ നാടിന്‍റെ വിനോദസഞ്ചാര വികസനവും ഇതോടെ അസ്‌തമിച്ചു. ഇപ്പോൾ പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ച് നിരവധിയാളുകളാണ് വെള്ളച്ചാട്ടം ആസ്വദിക്കാന്‍ കുത്തുങ്കലിലേക്ക് എത്തുന്നത്.
Last Updated : Aug 6, 2020, 7:26 PM IST