ഇടുക്കി: കുമളിയിൽ അമ്മാവൻ പീഡിപ്പിച്ച 15കാരിയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ മൊഴിയെടുക്കാൻ വനിതാ പൊലീസ് എത്തിയപ്പോഴാണ് വിഷം കഴിക്കാനുണ്ടായ സാഹചര്യം പെൺകുട്ടി വെളിപ്പെടുത്തിയത്.
അമ്മാവൻ പീഡിപ്പിച്ച പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു - kumaly uncle rape 15 years old girl
അമ്മാവൻ തന്നെ പീഡനത്തിനിരയാക്കിയെന്നും ഇതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്നും പെൺകുട്ടി മൊഴിയിൽ പറഞ്ഞു.

കുമളിയിൽ 15കാരിയെ അമ്മാവൻ പീഡിപ്പിച്ചു; പെൺകുട്ടി വിഷം കഴിച്ചു
അമ്മാവൻ തന്നെ പീഡനത്തിനിരയാക്കിയെന്നും ഇതിൽ മനംനൊന്താണ് വിഷം കഴിച്ചതെന്നും പെൺകുട്ടി മൊഴിയിൽ പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ അമ്മാവനായി തെരച്ചിൽ തുടങ്ങി. എന്നാൽ പൊലീസ് അന്വേഷണം ആരംഭിച്ചു എന്നറിഞ്ഞ അമ്മാവനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്ത ഉടൻ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.