കുമളി അതിര്‍ത്തി വഴി കേരളത്തിലേക്കെത്തിയത് 145 പേര്‍ - തദേശ സ്വയംഭരണ വകുപ്പ്
രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രവേശനാനുമതി
കുമളി അതിര്‍ത്തി വഴി കേരളത്തിലേക്കെത്തിയത് 145 പേര്‍
ഇടുക്കി: കേരള-തമിഴ്‌നാട് അതിർത്തിയായ കുമളി വഴി കേരളത്തിലേക്ക് ചൊവ്വാഴ്‌ചയെത്തിയത് 145 പേർ മാത്രം. ഇതിൽ 95 പേർ ഇടുക്കിക്കാരാണ്. ബാക്കി 51 പേർ മറ്റ് ജില്ലക്കാരാണ്. ആയിരത്തോളം പേര്‍ അതിര്‍ത്തി കടന്നെത്തുമെന്നായിരുന്നു അധികൃതര്‍ പ്രതീക്ഷിച്ചിരുന്നത്. കുമളിയിലെത്തുന്നവരെ ആരോഗ്യവകുപ്പ്, തദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ പരിശോധിച്ചാണ് ക്വാറന്‍റൈൻ നടപടികൾ തീരുമാനിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രവേശനാനുമതി.