ഇടുക്കി:തൊടുപുഴ കുടയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വൻ ക്രമക്കേടുകളെന്ന് ജോയിന്‍റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട്. സാമ്പത്തിക തിരിമറിയിലൂടെ വന്‍ തുക ഭരണ സമിതി അംഗങ്ങള്‍ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. കേരള സഹകരണ സംഘം നിയമങ്ങളെല്ലാം ലംഘിച്ചാണ് കുടയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇടുക്കി ജില്ല ജോയിന്‍റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോർട്ട്.
ഒരേ വസ്‌തു കാണിച്ച് 19 അംഗങ്ങൾക്ക് ലോൺ
ബാങ്കിലെ ഒരു ബോർഡ് അംഗത്തിന് ലോണായി അനുവദിച്ച തുക ഒരു കോടി 92 ലക്ഷം രൂപയാണ്. ഇതിനായി 19 അംഗങ്ങളുടെ പേരില്‍ കാണിച്ചതാകട്ടെ ഒരേ വസ്‌തുവും. വ്യക്തികള്‍ക്ക് മാത്രമേ വായ്‌പ അനുവദിക്കാനാകൂ എന്നാണ് നിയമമെങ്കിലും ഭരണ സമിതി സ്ഥാപനങ്ങള്‍ക്കും വായ്‌പ അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനായി ഒരു കോടി രൂപ വായ്‌പ അനുവദിച്ചതായും ആരോപണമുണ്ട്.