ഇടുക്കി : കെ.എസ്ആർ.ടി.സി ബസ് ഡ്രൈവറെ മൂന്നാർ ഹെഡ് വര്‍ക്‌സ് അണക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാര്‍ സ്വദേശിയായ എസ് മാരിമുത്തുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമല്ല.
കെഎസ്ആർടിസി ഡ്രൈവർ മൂന്നാറിലെ അണക്കെട്ടിൽ മരിച്ച നിലയിൽ - ഫയര്‍ഫോഴ്‌സ്
കണ്ടെത്തിയത് പഴയ മൂന്നാര്‍ സ്വദേശി എസ് മാരിമുത്തുവിന്‍റെ മൃതദേഹം
കെ.എസ്.ആർ.ടി.സി ഡ്രൈവർ മൂന്നാർ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിൽ മരിച്ച നിലയിൽ
ALSO READ:ജൂലൈ 15 ഓടെ ഇടുക്കി ഗ്യാപ്പ് റോഡ് വഴി ചെറുവാഹനങ്ങൾ കടത്തിവിടും
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജലാശയത്തില്‍ നിന്നും കരക്കെത്തിച്ച മൃതദേഹം തുടര്‍ നടപടിക്കായി മാറ്റി. പുഴയിലൂടെ ഒഴുകിയാകാം മൃതദേഹം ഹെഡ് വര്‍ക്‌സ് അണക്കെട്ടില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.