ഇടുക്കി:ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരക്ക് വര്‍ധിച്ചതോടെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മികച്ച വരുമാനം. കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം ആദ്യമായി ഡിപ്പോയുടെ ഒരു ദിവസത്തെ വരുമാനം അഞ്ച് ലക്ഷം കടന്നു. 22 സര്‍വീസുകളാണ് മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിലവിലുള്ളത്.
ആഘോഷങ്ങൾ ആനവണ്ടിക്ക് നേട്ടമായി; മൂന്നാറില്‍ കളക്‌ഷൻ വർധിപ്പിച്ച് കെഎസ്ആർടിസി - ഇടുക്കി ഇന്നത്തെ വാര്‍ത്ത
ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തിരക്ക് വര്‍ധിച്ചതോടെ ഒരു ദിവസം 5,02,878 രൂപയാണ് മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് ലഭിച്ചതെന്ന് അധികൃതര്‍.
ആഘോഷങ്ങളിലെ തിരക്ക് കെ.എസ്.ആര്‍.ടി.സിയ്‌ക്ക് നേട്ടമായി; മൂന്നാറില്‍ ഒരു ദിവസത്തെ കളക്ഷന്‍ 5 ലക്ഷം
ALSO READ:Monson Mavunkal: മോന്‍സണ്‍ മാവുങ്കല്‍ കേസ്; നടി ശ്രുതി ലക്ഷ്‌മിയെ ഇഡി ചോദ്യം ചെയ്തു
ഈ മാസം 27ന് ഡിപ്പോയില്‍ വരുമാനമായി ലഭിച്ചത് 5,02,878 രൂപയാണെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. കൊവിഡിന് മുന്‍പ് 37 സര്‍വീസുകളാണ് ഡിപ്പോയിലുണ്ടായിരുന്നത്. ഏഴ് ലക്ഷം രൂപ വരെ ഒരു ദിവസം വരുമാനമായി അക്കാലത്ത് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അഞ്ചും ബെംഗളൂരുവിലേക്ക് ഒന്നും അടക്കം ആറ് ദീര്‍ഘദൂര സര്‍വീസുകളാണ് മൂന്നാർ ഡിപ്പോയിലുള്ളത്.
Last Updated : Dec 28, 2021, 8:23 PM IST