മറയൂരിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ഉടന്‍ പുനഃരാരംഭിക്കുമെന്ന് അധികൃതർ - മറയൂ
മൂന്നാർ മറയൂർ പാതയിൽ യാത്രികരുടെ എണ്ണം കുറവായതിനാലാണ് സർവീസ് ദൂരം വെട്ടി കുറച്ചത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം .
ഇടുക്കി:പ്രതിസന്ധികൾക്ക് ഇടയിലും മറയൂരിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ഉടന്‍ പുനരാഃരംഭിക്കുമെന്ന് അധികൃതരുടെ ഉറപ്പ്. സെപ്തംബര്‍ പതിനാറിനാണ് തിരുവനന്തപുരത്തുനിന്നും മറയൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ദീർഘദൂര സര്‍വ്വീസ് ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് ഒരാഴ്ചക്ക് ഉള്ളിൽ സര്‍വ്വീസ് ദൂരം വെട്ടിക്കുറച്ച് മൂന്നാര്‍ വരെയാക്കി. ഇതിനെതിരെ പ്രതിഷേധവുമായി മറയൂര്‍ നിവാസികള്‍ രംഗത്തെത്തിയത് ഇടിവി റിപ്പോർട്ട് ചെയ്‌തിരുന്നു .ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ ദേവികുളം എം.എൽ.എ എസ് രാജേന്ദ്രന്‍ ഇടപെടുകയും സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു .