ഇടുക്കി: നേര്യമംഗലം വനത്തിൽ അഞ്ചാം മൈലിന് സമീപം കെഎസ്‌ആർടിസി ബസിന്‍റെ ബ്രേക്ക് തകരാറിലായി. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസിന്‍റെ ബ്രേക്കാണ് തകരാറിലായത്. രാവിലെ 10 മണിയോടു കൂടിയായിരുന്നു സംഭവം.
ബ്രേക്ക് തകരാറിലായ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുനിര്‍ത്തി, ഒഴിവായത് വൻ ദുരന്തം - കെഎസ്‌ആർടിസി ബസിന്‍റെ ബ്രേക്ക് തകരാറിലായി
മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസിന്‍റെ ബ്രേക്കാണ് തകരാറിലായത്. രാവിലെ 10 മണിയോടു കൂടിയായിരുന്നു സംഭവം

കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുനിര്‍ത്തി
നേര്യമംഗലം വനത്തിൽ അഞ്ചാം മൈലിന് സമീപത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ബ്രേക്ക് തകാറിലാവുകയായിരുന്നു. ഇത് മനസിലാക്കിയ ഡ്രൈവർ ഉടൻതന്നെ വാഹനം റോഡിന്‍റെ ഭിത്തിയിലേക്ക് വാഹനം ഇടുപ്പിച്ച് നിർത്തി. വാഹനത്തിന് വേഗത കുറവായിരുന്നതിനാലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലും മൂലം വൻ അപകടമാണ് ഒഴിവായത്.
നിരവധി യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് വ്യക്തമാക്കി. വാഹനത്തിന്‍റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.