ഇടുക്കി: ഉരുൾപൊട്ടലിൽപെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ. ഇടുക്കി പുല്ലുപാറയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. ഉരുൾപൊട്ടുന്നത് കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും കുടുംബവും അപകടത്തിൽപെടുന്നത്.
ALSO READ: സംസ്ഥാനത്ത് മഴ ശക്തമായി തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇതിനിടെ കെഎസ്ആർടിസി കണ്ടക്ടർ ജയ്‌സൺ ജോസഫ് രക്ഷകനായി എത്തുകയായിരുന്നു. കുമളി- മുണ്ടക്കയം ദേശീയപാതയിലായിരുന്നു അപകടം. കാറിൽ ബിപിൻ കുമാർ പട്ടേലും ഭാര്യയും മകനും ഡ്രൈവറുമടങ്ങുന്ന സംഘമാണുണ്ടായത്. കുമളിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഉരുൾപൊട്ടലിൽപെട്ടത്.
ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ ഉടൻ തന്നെ ജയ്‌സൺ ജോസഫ് വെള്ളപ്പാച്ചിലിലേക്ക് ഇറങ്ങി ബിപിൻ കുമാറിനേയും കുടുംബത്തേയും ഡ്രൈവറേയും ബസിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സാരമായി പരിക്കേറ്റ ഇവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.