ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം (KSRTC Bus Accident In Idukki). കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. റോഡരികിലെ സംരക്ഷണ ഭിത്തിയിൽ തങ്ങി വാഹനം താഴേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 -ാം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.
കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്‌ടമായി റോഡിൽ നിന്നും തെന്നിമാറി റോഡരികിലെ സംരക്ഷണ ഭിത്തിയിൽ തങ്ങി നിൽക്കുകയായിരുന്നു. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ മതിലിലാണ് ബസ് തങ്ങി നിന്നത്. ബസ് താഴേക്ക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്‌തി വലുതായേനെ. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥികളുമുണ്ടായിരുന്നു. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്‌സ്, പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് എന്നിവർ സ്ഥലത്തെത്തി.
ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി:ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. മാവൂരിന് സമീപം കൂളിമാട് എം ആർ പി എൽ പെട്രോൾ പമ്പിലേക്കാണ് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത് (tourist bus ran over to petrol pump Kozhikode). ഊട്ടി ട്രിപ്പ് കഴിഞ്ഞുവരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.