ഇടുക്കി:വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. വലിയതോവള സ്വദേശി പാലന്താനത്ത് സുരേഷ് പി.ബിയാണ് മരിച്ചത്. പോസ്റ്റിൽ സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണാണ് അപകടമുണ്ടായത്.
കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന പുളിയന്മല നൂറേക്കറിലാണ് സംഭവം. സ്റ്റേ കമ്പി പൊട്ടിമാറിയ പോസ്റ്റിൽ കമ്പി കെട്ടാനായണ് സുരേഷ് കയറിയത്. തുടർന്ന് ചുവടിളകി പോസ്റ്റ് താഴേയ്ക്ക് മറിഞ്ഞു. സേഫ്റ്റി ബെൽറ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാൽ സുരേഷിന് ചാടി മാറാനായില്ല.