ഇടുക്കി: കഴിഞ്ഞ മാസം പത്തിന് മരണപ്പെട്ട അടിമാലി അക്കാമ്മ കോളനി സ്വദേശി പുത്തന്‍പുരക്കല്‍ ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി വേണമെന്ന് കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാഹചര്യ തെളിവുകള്‍ പോലും പൊലീസ് വേണ്ടവിധം മുഖവിലക്കെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും കെപിഎംഎസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭര്‍ത്താവിന്‍റെ മരണത്തിനുത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്ന് ബിനുവിന്‍റെ ഭാര്യ രമ്യ ആവശ്യപ്പെട്ടു.
അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യപ്പെട്ട് കെപിഎംഎസ് - കെപിഎംഎസ്
സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് കെപിഎംഎസിന്‍റെയും ബിനുവിന്‍റെ കുടുംബാംഗങ്ങളുടെയും തീരുമാനം.

അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യവുമായി കെപിഎംഎസ്
അടിമാലി സ്വദേശി ബിനുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടപടി ആവശ്യവുമായി കെപിഎംഎസ്
സംഭവത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകാനാണ് കെപിഎംഎസിന്‍റെയും ബിനുവിന്‍റെ കുടുംബാംഗങ്ങളുടെയും തീരുമാനം. ഇതിന് മുന്നോടിയായി ഈ മാസം 8ന് ചാറ്റുപാറയില്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കുമെന്നും കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ രാജന്‍, ബിനു കുടുംബ സഹായ നിധി ഭാരവാഹികളായ കെ.കെ സതീശന്‍, സുനില്‍ മലയില്‍, എന്‍.കെ പ്രദീപ് തുടങ്ങിയവര്‍ അറിയിച്ചു.