ഇടുക്കി: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഡിസംബര്‍ രണ്ടിന് കെപിഎംഎസിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കെപിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സംവരണവും സംരക്ഷണവുമില്ലാത്ത ഒരു കാലത്തും ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് കെപിഎംഎസിന്‍റെ ഉത്തരവാദിത്വമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കെപിഎംഎസിന്‍റെ നിലപാട് പ്രഖ്യാപനം ഡിസംബര്‍ രണ്ടിന് - Punnala sreekumar
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറാണ് അടിമാലിയിലും തൊടുപുഴയിലുമായി രണ്ട് കേന്ദ്രങ്ങളില്‍ നടന്ന വെര്‍ച്വല്‍ മീറ്റിൽ ഇക്കാര്യം അറിയിച്ചത്
അടിമാലിയിലും തൊടുപുഴയിലുമായി രണ്ട് കേന്ദ്രങ്ങളില്‍ വെര്‍ച്വല്‍ മീറ്റിലൂടെയായിരുന്നു കെപിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്. അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന മുറയ്‌ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് സംഘടനയുടെ സംസ്ഥാന സമ്മേളനം നടത്തുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി. അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെപിഎംഎസ് ജില്ലാ പ്രസിഡന്‍റ് ശിവന്‍ കോഴിക്കമാലി അധ്യക്ഷത വഹിച്ചു.