ഓണ്‍ലൈൻ പഠനത്തിന് അവസരമൊരുക്കി കെപിസിസി നിര്‍വ്വാഹക സമിതി - KPCC Executive Committee
പതിനഞ്ചിലധികം ടെലിവിഷനുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും
ഇടുക്കി: ജില്ലയില്‍ ഓണ്‍ലൈൻ പഠനത്തിന് അവസരം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി കെപിസിസി നിര്‍വ്വാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറിന്‍റെ നേതൃത്വത്തില്‍ ടിവി ചലഞ്ച് ആരംഭിച്ചു. നെടുങ്കണ്ടം സ്വദേശിയായ വിദ്യാര്‍ഥിക്ക് ടെലിവിഷന്‍ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ വ്യക്തികളുടേയും സംഘനകളുടേയും സഹകരണത്തോടെ പതിനഞ്ചിലധികം ടെലിവിഷനുകള്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. ചടങ്ങില്‍ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമളാ വിശ്വനാഥന്‍, അജീഷ് മുതുകുന്നേല്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അരുണ്‍ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.