ഇടുക്കി: നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തി ക്രഷര്‍ യൂണിറ്റ് ആരംഭിച്ച വിഷയത്തില്‍ സിപിഎമ്മിനും മന്ത്രി എം.എം മണിക്കുമെതിരെ കെപിസിസി. വലിയ തട്ടിപ്പിന്‍റെ തുടക്കമാണിതെന്നും ഇതില്‍ സിപിഎമ്മും മന്ത്രിയും ഉള്‍പെട്ടിട്ടുണ്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ആരോപിച്ചു. മന്ത്രിക്ക് ഒരുകോടി രൂപ നല്‍കിയാല്‍ എന്ത് ആഭാസവും നടത്താമന്ന അവസ്ഥയാണെന്നും റോയ് കെ. പൗലോസ് പറഞ്ഞു.
ക്രഷര്‍ യൂണിറ്റ് തട്ടിപ്പ്; സിപിഎമ്മിനും എം.എം മണിക്കുമെതിരെ കെപിസിസി - roy k paulose
നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തി ക്രഷര്‍ യൂണിറ്റ് ആരംഭിച്ചത് വലിയ തട്ടിപ്പാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ആരോപിച്ചു.
ബെല്ലി ഡാന്‍സ് വിവാദത്തിന് പുറമെ അനധികൃതമായാണ് ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് ആദ്യഘട്ടത്തിൽ തന്നെ രംഗത്തെത്തിയിരുന്നു. ഉടുമ്പന്‍ചോല പഞ്ചായത്തിന്‍റെ വികസനത്തിനായി തണ്ണിക്കോട്ട് ഗ്രൂപ്പ് ഒരുകോടി രൂപയുടെ ചെക്ക് കൈമാറിയതായാണ് വിവരം. ഇതോടൊണ് ക്രഷര്‍ യൂണിറ്റിന്‍റെ ഉദ്ഘാടനം നടത്തിയ മന്ത്രി എം.എം മണിയ്ക്കും സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമതിയ്ക്കും എതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ ക്രഷര്‍ യൂണിറ്റില്‍ സന്ദർശനം നടത്തുകയും ചെയ്തു. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് യാതൊരു അനുമതിയും നല്‍കിയിട്ടെല്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും ഈ വിഷയത്തിൽ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കിൽ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.