ഇടുക്കി: കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുടെ സഹോദരി ഭർത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. സഹോദരി ഭർത്താവ് തെങ്ങുംകുടി ജോണിയുടെ ഇടുക്കി രാജകുമാരിയിലുള്ള വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. സിഐ വിനേഷിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും എത്തിയ സംഘമാണ് ജോണിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്.
ജോളിയുടെ സഹോദരി ഭർത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു - koodathayi murder
സിഐ വിനേഷിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും എത്തിയ സംഘമാണ് ജോണിയുടെ വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. ഈ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ജോണി വ്യക്തമാക്കി.
കൂടത്തായി കൊലപാതകം; ജോളിയുടെ സഹോദരി ഭർത്താവിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു
രാവിലെ പതിനൊന്ന് മണിയോടെ എത്തിയ സംഘം മൂന്ന് മണിക്കൂറോളം ജോണിയെ ചോദ്യം ചെയ്‌തു. ഒപ്പം സമീപവാസികളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. അന്വേഷണ സംഘം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും ബന്ധു എന്നതിലുപരി ഈ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ജോണി വ്യക്തമാക്കി. തുടര്‍ന്നും കേസുമായി സഹകരിക്കുമെന്നും ജോണി പറഞ്ഞു.
Last Updated : Oct 13, 2019, 5:22 PM IST