കേരളം

kerala

ETV Bharat / state

യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: കോടിയേരി - വ്യോമ സേന

അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമാണ് നടക്കുന്നത്. നീക്കം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലെന്നും കോടിയേരി.

കോടിയേരി ബാലകൃഷ്ണൻ

By

Published : Feb 26, 2019, 8:43 PM IST

യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

വ്യോമ സേനയുടെ മിന്നലാക്രമണത്തെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലാണ് കോടിയേരിയുടെ പ്രതികരണം. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള നീക്കമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു

ആര്‍എസ്എസിന്‍റെ സമീപനമാണ് കാശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നതെന്നും കശ്മീരികളെ അംഗീകരിക്കുവാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ചെറുതോണിയിൽ കേരള രക്ഷാ യാത്രത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പ്രതികരണം

ABOUT THE AUTHOR

...view details