കേരളം

kerala

ETV Bharat / state

കൊച്ചി-ധനുഷ്‌കൊടി ദേശീയപാത അപകടാവസ്ഥയിൽ - kochi dhanushkodi national highway

കൊച്ചി-ധനുഷ്‌കൊടി ദേശീയപാതയിലെ മൂന്നാര്‍ ഹെഡ് വർക്‌സ് ഡാമിന് സമീപത്താണ് മുപ്പത് മീറ്ററോളം റോഡ് ഇടിഞ്ഞ് താഴ്ന്നത്.

കൊച്ചി-ധനുഷ്‌കൊടി ദേശീയപാത  ദേശീയപാത അപകട ഭീഷണിയിൽ  മൂന്നാര്‍  munnar  kochi dhanushkodi national highway  National Highway in danger
കൊച്ചി-ധനുഷ്‌കൊടി ദേശീയപാത അപകടാവസ്ഥയിൽ

By

Published : Aug 16, 2020, 10:46 PM IST

ഇടുക്കി: ദേശീയപാത ഇടിഞ്ഞ് താഴ്ന്ന് അപകട ഭീഷണി ഉയർത്തുന്നു. കൊച്ചി- ധനുഷ്‌കൊടി ദേശീയപാതയിലെ മൂന്നാര്‍ ഹെഡ് വർക്‌സ് ഡാമിന് സമീപത്താണ് റോഡ് ഇടിഞ്ഞ് താഴ്ന്നത്. റോഡിന് വീതികൂട്ടിയാണ് താല്‍ക്കാലികമായി ഗതാഗതം പുന:സ്ഥാപിച്ചിരിക്കുന്നത്. ഒരടിയോളം താഴ്‌ചയില്‍ മുപ്പത് മീറ്ററോളം റോഡ് ഇടിഞ്ഞ് താഴ്ന്ന അവസ്ഥയാണ്.

കൊച്ചി-ധനുഷ്‌കൊടി ദേശീയപാത അപകടാവസ്ഥയിൽ

അപകട സാധ്യതയുള്ളതിനാല്‍ രാത്രി യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിലവില്‍ ഗ്യാപ് റോഡ് തകര്‍ന്ന് കിടക്കുന്നിനാല്‍ മൂന്നാറിലേക്ക് എത്തുന്നതിനും മൂന്നാര്‍ നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനും ഏക മാര്‍ഗം കൂടിയാണ് ഈ റോഡ്. അടിയന്തരമായി റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details