ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു.ഓട്ടോറിക്ഷയും മിനിലോറിയും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മാങ്കുളം വേലിയാംപാറ സ്വദേശി ചേന്നോത്ത് രാജപ്പന്‍റെ ഭാര്യ കമലയാണ് മരിച്ചത്.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാഹനാപകടം;ഒരാൾ മരിച്ചു - കൊച്ചി ധനുഷ്‌ക്കോടി
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു.വേലിയാംപാറ സ്വദേശി ചേന്നോത്ത് രാജപ്പന്‍റെ ഭാര്യ കമലയാണ് മരിച്ചത്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാഹനാപകടം ഒരാൾ മരിച്ചു
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ വാഹനാപകടം ഒരാൾ മരിച്ചു
ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷയിലെ യാത്രകാരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികത്സ നല്‍കി. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.ട്രാവലര്‍ ഓടിച്ചിരുന്ന രാജകുമാരി സ്വദേശി ഷാല്‍ബിനും പരിക്കേറ്റിരുന്നു. സ്‌കൂള്‍ പടിക്ക് സമീപം വച്ച് വാഹനങ്ങള്‍ പരസ്പരം മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് നാട്ടുക്കാർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.