കേരളം

kerala

ETV Bharat / state

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഓശാന ഞായർ ആചരിച്ചു - ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിച്ചു

എല്ലാ ദേവാലയങ്ങളിലും പുരോഹിതർ വിശ്വാസികൾക്ക് കുരുത്തോലകൾ വിതരണം ചെയ്ത് ആശംസകൾ നേർന്നു

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിച്ചു  ഇടുക്കി
ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിച്ചു

By

Published : Mar 28, 2021, 2:12 PM IST

ഇടുക്കി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിച്ചു. ക്രിസ്തുവിനെ ജറുസലേമിലേക്ക് ആനയിച്ചപ്പോൾ ഒലിവ് മരച്ചില്ലകളും ഇലകളും വീശി സ്വീകരിച്ചതിന്‍റെ ഓർമ്മപുതുക്കലിലാണ് വിശ്വാസികൾ ഓശാന ഞായർ ആചരിക്കുന്നത്. കേരളത്തിൽ കുരുത്തോല പെരുന്നാളെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായർ ആചരിച്ചു

എല്ലാ ദേവാലയങ്ങളിലും പുരോഹിതർ വിശ്വാസികൾക്ക് കുരുത്തോലകൾ വിതരണം ചെയ്ത് ആശംസകൾ നേര്‍ന്നു. ഇടുക്കി രൂപതാ മെത്രാൻ, ഇടവകവികാരി ഫാ.ടോമി ആനിക്കുഴിക്കാട്ടിൽ, അസി.വികാരി സെബാസ്റ്റ്യൻ വട്ടത്തറയിൽ, ജോസഫ് മേനംമൂട്ടിൽ എന്നിവർ വിവിധ പള്ളികളിലായി നടന്ന തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തത്.

For All Latest Updates

ABOUT THE AUTHOR

...view details