ഇടുക്കി: സംസ്ഥാനത്ത് മത്സ്യ കൃഷി മേഖല പ്രതിസന്ധിയിൽ. വിപണിസാധ്യത മങ്ങിയതാണ് തിരിച്ചടിയായത്. വിപണി വില കുറഞ്ഞതോടെ കാലാവധി കഴിഞ്ഞിട്ടും മത്സ്യം വിളവെടുക്കാൻ പോലും കർഷകർ തയ്യാറാകുന്നില്ല. നിരവധിയാളുകളാണ് സമീപകാലത്ത് മത്സ്യ കൃഷി ആരംഭിച്ചത്.
കൊവിഡ് വ്യാപനം; മത്സ്യ കൃഷി തകർച്ചയിൽ - കൊവിഡ്
കൊവിഡ് പ്രതിസന്ധിമൂലം മത്സ്യ കൃഷി മേഖല തകർച്ചയിലാണ്.വിപണി വില കുറഞ്ഞതും വിളവെടുക്കാറായ മത്സ്യങ്ങൾ വാങ്ങനാളില്ലാത്തതും കർഷകർക്ക് തിരിച്ചടിയായി
![കൊവിഡ് വ്യാപനം; മത്സ്യ കൃഷി തകർച്ചയിൽ aquaculture crisis covid idukky കൊവിഡ് വ്യാപനം; മത്സ്യ കൃഷി മേഖല തകർച്ചയിൽ കൊവിഡ് ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11563116-416-11563116-1619580898850.jpg)
രുചിയും ഗുണവുമുള്ള നട്ടർ, ഗിഫ്റ്റ് പിലോപ്പി, ആഫ്രിക്കൻ മുഴി എന്നിവയാണ് പ്രധാന വളർത്തു മത്സ്യങ്ങൾ. എന്നാൽ കൊവിഡ് പ്രതിസന്ധി വീണ്ടും എത്തിയതോടെ മത്സ്യകൃഷി മേഖല തകർച്ചയിലാണ്. നിലവിൽ മുടക്ക് മുതൽപോലും തിരിച്ചു ലഭിക്കാത്ത സാഹചര്യമാണ്. വിളവെടുക്കാറായ മത്സ്യങ്ങൾ വാങ്ങനാളില്ലാത്തതും കർഷകർക്ക് തിരിച്ചടിയാണ്. സുഭിക്ഷ കേരളം പദ്ധതി ഉൾപ്പടെ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ ഭാഗമായി കൃഷി വകുപ്പ് മുൻകൈ എടുത്ത് വിപണി കണ്ടെത്താൻ സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.