കേരളം

kerala

ETV Bharat / state

കമ്പത്ത് യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി മോഷണം; രണ്ട് പേര്‍ക്ക് പരിക്ക് - attack

പുലർച്ചെ പച്ചക്കറി എടുക്കാനായി കമ്പത്തേക്കുള്ള യാത്ര മധ്യേയാണ് ഇരുവരെയും ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്.

കമ്പത്ത് യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി മോഷണം

By

Published : Jun 8, 2019, 2:10 AM IST

Updated : Jun 8, 2019, 3:37 AM IST

ഇടുക്കി: തമിഴ്നാട് കമ്പത്തിന് സമീപം കവർച്ചാ ശ്രമത്തിനിടെ വ്യാപാരിക്കും ഡ്രൈവർക്കും പരിക്ക്. ചേറ്റുകുഴി സ്വദേശികളായ ജയൻ, റിജു എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ പച്ചക്കറി എടുക്കുന്നതിനായി കമ്പത്തേക്കുള്ള യാത്ര മധ്യേയാണ് ഇരുവരെയും ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. ഇവർ സഞ്ചരിച്ച ജീപ്പ് തടഞ്ഞു നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം വാഹനത്തിൽ സൂക്ഷിച്ചിരുന്ന 8000 രൂപയും, മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു.

കമ്പത്ത് നാലംഗ സംഘത്തിന്‍റെ കവര്‍ച്ചാ ശ്രമത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്

പരാതി നൽകാന്‍ കമ്പം പൊലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായതെന്നും ഇരുവരും ആരോപിക്കുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഉദ്യോഗസ്ഥരും വ്യക്തമാക്കി.

Last Updated : Jun 8, 2019, 3:37 AM IST

ABOUT THE AUTHOR

...view details