ഇടുക്കി ഈട്ടിത്തോപ്പിന് സമീപം തൂവല്‍ അരുവിയില്‍കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പച്ചടി സ്വദേശി താന്നിക്കൽ അനൂപ് ബെന്നി (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല്മണിയോടെയായിരുന്നു അപകടം.
ഇടുക്കിയിൽ പത്താംക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു - student
സുഹൃത്തുക്കൾക്കൊപ്പം തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യർഥി മുങ്ങിമരിച്ചു.
നെടുങ്കണ്ടത്ത് നിന്ന് സിനിമ കണ്ട്മടങ്ങി വരുന്ന വഴിയാണ് അനൂപും രണ്ട് സുഹൃത്തുക്കളും തൂവൽ അരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. നീന്തൽ നന്നായിവശമില്ലാതിരുന്നഅനൂപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾരക്ഷിക്കാൻ ശ്രമിച്ചെങ്കിലുംസാധിക്കാതെ വന്നതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അനൂപിന്‍റെമൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അനൂപ്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.