കേരളം

kerala

ETV Bharat / state

'പൊലീസുദ്യോഗസ്ഥൻ മദ്യപിച്ചിരുന്നു', മൂന്നാറിലെ പൊലീസ് നടപടിക്കെതിരെ സിപിഎം - മൂന്നാറിലെ പൊലീസ് നടപടി

സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെകെ ജയചന്ദ്രൻ, എം.എല്‍.എയെ മര്‍ദ്ദിച്ചത് എസ്.ഐ സാഗറാണെന്നും ആരോപിച്ചു.

KK Jayachandran against police action  മൂന്നാറിലെ പൊലീസ് നടപടി  പൊലീസ് നടപടിക്കെതിരേ കെ.കെ ജയചന്ദ്രന്‍
മൂന്നാറിലെ പൊലീസ് നടപടിക്കെതിരേ കെ.കെ ജയചന്ദ്രന്‍

By

Published : Mar 29, 2022, 6:15 PM IST

ഇടുക്കി: മൂന്നാര്‍ ടൗണില്‍ പൊതുപണിമുടക്ക് പൊതുയോഗത്തില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പൊലീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രന്‍. സംഘര്‍ഷമുണ്ടാക്കിയത് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ കെകെ ജയചന്ദ്രൻ എം.എല്‍.എയെ മര്‍ദ്ദിച്ചത് എസ്.ഐ സാഗറാണെന്നും ആരോപിച്ചു. എസ്ഐ മുൻപും സിപിഎം നേതാക്കള്‍ക്കെതിരേ കയ്യേറ്റം നടത്തിയിട്ടുണ്ട്.

മൂന്നാറിലെ പൊലീസ് നടപടിക്കെതിരേ കെ.കെ ജയചന്ദ്രന്‍

നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെ എസ്.ഐ മുമ്പ് കയ്യേറ്റം ചെയ്തിരുന്നു. തക്കസമയത്ത് നടപടി സ്വീകരിക്കാത്തതിന്‍റെ പരിണിത ഫലമാണ് എസ്.ഐ വീണ്ടും സംഘര്‍ഷമുണ്ടാക്കിയതെന്നും സമരം സമാധാനപരമായിരുന്നു എന്നും കെകെ ജയചന്ദ്രൻ പറഞ്ഞു.

Also Read:മൂന്നാറിൽ പണിമുടക്കിനിടെ സംഘര്‍ഷം ; എം.എല്‍.എ എ രാജയ്ക്ക് പൊലീസ് മര്‍ദനം

ABOUT THE AUTHOR

...view details