ഇടുക്കി: ജില്ലയിലെ കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യം വെച്ച് നെടുങ്കണ്ടത്ത് കിസാന്‍ ഡവലപ്പ്‌മെന്‍റ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിസാന്‍ ഡവലപ്പ്‌മെന്‍റ് സൊസൈറ്റിയുടെ സംസ്ഥാനത്തെ ആദ്യ ജില്ലാ തല ഓഫീസുകൂടിയാണിത്. ഇടുക്കിയിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനമാണ് സൊസൈറ്റിയുടെ ലക്ഷ്യം.
കിസാന്‍ ഡവലപ്പ്‌മെന്‍റ് സൊസൈറ്റി നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു - ഇടുക്കി വാര്‍ത്തകള്‍
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിസാന്‍ ഡവലപ്പ്‌മെന്‍റ് സൊസൈറ്റിയുടെ സംസ്ഥാനത്തെ ആദ്യ ജില്ലാ തല ഓഫീസുകൂടിയാണിത്
കര്‍ഷകനും കാര്‍ഷിക വിളകള്‍ക്കും ഇന്‍ഷുറന്‍സ്, സൗജന്യമായും സബ്‌സിഡി നിരക്കിലും ജൈവവളങ്ങള്‍, സബ്‌സിഡി നിരക്കില്‍ കാലിതീറ്റകള്‍ തുടങ്ങിയവ കര്‍ഷകരിലേക്ക് സൊസൈറ്റി വഴി എത്തിക്കും. തരിശ് ഭൂമി കണ്ടെത്തി കൃഷി ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കൃഷിയിടങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന വിദഗ്‌ദ ടീം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ സൊസൈറ്റിയില്‍ നിന്ന് ലഭ്യമാകും. സൊസൈറ്റി പ്രസിഡന്‍റ് എം.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.