ഇടുക്കി:ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ കിസാന്‍ സഭ. കേന്ദ്ര നിയമങ്ങള്‍ പറഞ്ഞ് വനംവകുപ്പ് മനുഷ്യത്വമില്ലാത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിലനിർത്തണമെന്നാണ് കിസാന്‍ സഭയുടെ നിലപാടെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യൂ വര്‍ഗീസ് പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനെതിരെ കിസാന്‍ സഭ
മനുഷ്യത്വമില്ലാതെയാണ് പലപ്പോഴും വനംവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നും കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യൂ വര്‍ഗീസ് പറഞ്ഞു
ബഫർ സോണ്‍ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി അനുനയ ചര്‍ച്ചകളും വിശദമായ പഠനവും നടത്തി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് സിപിഐ പോഷക സംഘടനയായ കിസാന്‍സഭ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത് എന്ന് മാത്യൂ വര്‍ഗീസ് പറഞ്ഞു. എന്നാല്‍ ഒരാളെയെങ്കിലും ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമുണ്ടായാല്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.