ഇടുക്കി: വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി വനമേഖലയില്‍ തുറന്നു വിട്ടു. അടിമാലി കുരിശുപാറ കോട്ടപ്പാറ രാജുവിന്‍റെ വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ കെ ബുള്‍ബേന്ദ്രന്‍, മിനി റോയി എന്നിവര്‍ സ്ഥലത്തെത്തുകയും ഒന്നര മണിക്കൂറിലേറെ സമയമെടുത്ത് വീടിനുള്ളില്‍ നിന്നും പാമ്പിനെ വലയിലാക്കുകയും ചെയ്‌തു.
വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി - ഇടുക്കി വാർത്തകൾ
വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്ത് അടിമാലി ഫോറസ്റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടി നേര്യമംഗലം വനമേഖലയില്‍ തുറന്നു വിട്ടു.
വീടിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി
പിടികൂടിയ രാജവെമ്പാലയെ പിന്നീട് നേര്യമംഗലം വനമേഖലയില്‍ തുറന്നു വിട്ടു. ഏകദേശം 15 അടിയോളം നീളവും 16 കിലോയോളം തൂക്കവും പിടികൂടിയ പാമ്പിന് ഉണ്ടെന്ന് സ്‌നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങള്‍ പറഞ്ഞു.