ഇടുക്കി: കട്ടപ്പന നഗരസഭയിലെ ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങൾ കില സംഘം സന്ദർശിച്ചു. വീണ്ടുമൊരു ദുരന്തമുണ്ടായാൽ അതിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിക്കണമെന്നതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ് സംഘത്തിന്‍റെ ലക്ഷ്യം. നഗരസഭയിലെ നാല് മേഖലകളിലാണ് കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടലുണ്ടായത്. കുന്തളം പാറ, തവളപ്പാറ, കല്ലുകുന്ന്, നിർമല സിറ്റി മേഖലകളിലെ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷിസ്ഥലങ്ങളും നാല് വീടുകളും ഒലിച്ചുപോയിരുന്നു.
പ്രളയബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് കില സംഘം
കട്ടപ്പനയില്‍ പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്‌ടങ്ങൾ കില ജില്ലാ കോഡിനേറ്റർ അൽഫോൻസ ജോണിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
പ്രളയബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് കില സംഘം
ദുരന്തമുണ്ടായ സ്ഥലങ്ങളിലെ നാശനഷ്‌ടങ്ങൾ, ആവശ്യമായ പ്രതിവിധികൾ തുടങ്ങിയവ കില ജില്ലാ കോഡിനേറ്റർ അൽഫോൻസ ജോണിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. എന്നാൽ പ്രകൃതിദുരന്തങ്ങൾക്ക് ശേഷം ഒരുപാട് സംഘങ്ങൾ വന്ന് പഠനങ്ങൾ നടത്തി പോകുന്നതല്ലാതെ പുനരധിവാസത്തിനുള്ള നടപടികൾ ഉണ്ടാകുന്നില്ലന്ന് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വാർഷിക പദ്ധതി തയ്യാറാക്കി പ്ലാനിങ് ഓഫീസറുടെ അംഗീകാരത്തിനായി സമർപ്പിക്കാനാണ് സംഘത്തിന്‍റെ തീരുമാനം.