ഇടുക്കി : യുക്രൈനിലെ കാര്‍ക്കീവ് മേഖലയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇടുക്കി രാജകുമാരി സ്വദേശിയായ ബേസില്‍, പത്തനംതിട്ട സ്വദേശികളായ അജാസ്, ആല്‍ഫിയ, വിഷ്‌ണു, നന്ദന, സൗമ്യ എന്നിവരാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്.
'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനാവുന്നില്ല' ; കാർക്കീവ് മേഖലയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍ - UKRAINE RUSSIA WAR
കാര്‍ക്കീവ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്
'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല'
READ MORE:ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ അതിർത്തികളിലേക്ക് പോകരുത്... യുക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം
കാര്‍ക്കീവ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാർഥികളാണ് ഇവർ. കാര്‍ക്കീവിലെ മെട്രോ സ്‌റ്റേഷനിലാണ് നിലവിൽ ഇവർ ഉള്ളത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണിത്.