ഇടുക്കി: മാട്ടുപ്പെട്ടി റോഡിലെ കെഎഫ്‌ഡിസിയുടെ പൂന്തോട്ടം സഞ്ചാരികൾക്കായി തുറന്നു നല്‍കി. കെഎഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള മീശ പുലി മലയിലേക്ക് ട്രക്കിങ്ങും പുനരാരംഭിച്ചു. കൊവിഡിനെ തുടർന്ന് വിനോദസഞ്ചാരികളുടെ ഒഴുക്ക് നിലച്ചതോടെയാണ് കെഎഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള മീശപ്പുലി മലയിലേക്കുള്ള ട്രക്കിങ്ങും മാട്ടുപ്പെട്ടി റോഡിലെ പൂന്തോട്ടവും അടച്ചിട്ടത്.
കെഎഫ്‌ഡിസിയുടെ പൂന്തോട്ടം സഞ്ചാരികൾക്കായി തുറന്നു നല്‍കി - kfdc garden
കെഎഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള മീശ പുലി മലയിലേക്ക് ട്രക്കിങ്ങും പുനരാരംഭിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ ഭാഗമായി ഹൈഡൽ ടൂറിസം, ജില്ലാ ടൂറിസം വകുപ്പും കഴിഞ്ഞ ദിവസം ബോട്ടിംങ്ങും അനുബന്ധ പാര്‍ക്കും തുറന്നിരുന്നു. എന്നാല്‍ കെഎഫ്‌ഡിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ തുറന്നിരുന്നില്ല. അധികൃതരുടെ അനുമതി വൈകിയതാണ് കേന്ദ്രങ്ങൾ തുറക്കാന്‍ വൈകിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂന്തോട്ടത്തില്‍ ഒരു സമയം 10 പേര്‍ക്കായിരിക്കും അനുമതി. മീശപ്പുലിമല ട്രക്കിങ്ങ് അടക്കം കൊവിഡ് നിബന്ധനകൾ പാലിച്ചായിരിക്കുമെന്നും ഡിഎഫ്ഒ ജോൺസൺ പറഞ്ഞു. എട്ടരമാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ക്കും അനുബന്ധ ട്രക്കിംങ്ങും അധികൃതര്‍ ആരംഭിച്ചിരിക്കുന്നത്. പൂജ അവധി പ്രമാണിച്ച് സന്ദര്‍ശകരുടെ കടന്നുവരവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.