ഇടുക്കി:കൊവിഡ് പ്രതിസന്ധികള്‍ക്ക് നടുവിലും വിഷുക്കണിയും കൈനീട്ടവുമായി സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും വിഷുപുലരിയെ വരവേറ്റ് മലയാളി. വരാന്‍ പോകുന്ന നല്ലകാലത്തിന്‍റെ വലിയ പ്രതീക്ഷകള്‍ കൂടിയാണ് ഓരോ വിഷുദിനവും പകര്‍ന്ന് നല്‍കുന്നത്. ഓട്ടുരുളിയില്‍ കൊന്നപ്പൂവും കണിവെള്ളരിയും കണ്ണനും വിഷുപുലരിയിലെ ആദ്യ കാഴ്‌ചയാണ്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്‌ച കണിയാവണമെന്നാണ് വിശ്വാസം. കണി കണ്ട് വീട്ടിലെ മുതിര്‍ന്നയാള്‍ മറ്റുള്ളവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കും.
കണികണ്ടുണർന്ന് മലയാളം, നിറയട്ടെ സമൃദ്ധിയും സന്തോഷവും
മലയാളിക്ക് വിഷു കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മലയാള മാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്.
പ്രതിസന്ധികളെ മറന്ന്..സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും വിഷുപുലരിയെ വരവേറ്റ് മലയാളക്കര
മലയാളിക്ക് വിഷു കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മലയാള മാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. കാര്‍ഷിക കലണ്ടര്‍ പ്രകാരം മേടം ഒന്നാണ് വര്‍ഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാല്‍ 'ആണ്ടുപിറപ്പ്' എന്നും വിഷു അറിയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. ഇത്തവണ കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിലും നാളെയുടെ നല്ല കാലത്തിന്‍റെ പ്രതീക്ഷയോടെയാണ് കേരളം കണികണ്ടുണര്‍ന്നത്.
Last Updated : Apr 14, 2021, 1:31 PM IST