ഇടുക്കി: കൊവിഡും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും കാരണം വീടിന്‍റെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി ദുരിതത്തിൽ ആയിരിക്കുകയാണ് നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിയായ റോയി. ലൈഫില്‍ വീട് അനുവദിച്ചതോടെ വരുന്ന മഴക്കാലം ദുരിതകാലമാവില്ലെന്ന ഉറപ്പിലായിരുന്നു ഈ കുടുംബം. എന്നാൽ മഴയേയും കാറ്റിനേയും പേടിക്കാതെ വാടക വീടിന്‍റെ പ്രാരാബ്ധങ്ങള്‍ ഇല്ലാതെ, അടച്ചുറപ്പുള്ള വീട്ടില്‍ കഴിയണമെന്ന റോയിയുടെ വലിയ സ്വപ്‌നമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ മുടങ്ങിയത്.
റോയിയുടെ സ്വപ്‌നത്തെ പാതിവഴിയിൽ മുടക്കി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ - മുഖ്യമന്ത്രി
വാടക വീടിന്‍റെ പ്രാരാബ്ധങ്ങള്‍ ഇല്ലാതെ, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കഴിയണമെന്ന റോയിയുടെ സ്വപ്‌നമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ മുടങ്ങിപ്പോയത്.
നിര്‍മ്മാണ മേഖലക്ക് ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഴക്കാലത്തിന് മുന്‍പ് വീടുപണി പൂര്‍ത്തിയാക്കാമെന്ന റോയിയുടെ പ്രതീക്ഷ നശിച്ചിരിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. റോയിയെ പോലെത്തന്നെ മഴക്കാലത്തിന് മുന്‍പ് വീട് പണി പൂര്‍ത്തീകരിക്കാന്‍ പരിശ്രമിച്ച നിരവധി കുടുംബങ്ങളുണ്ട് ഹൈറേഞ്ചില്‍. എന്നാൽ മഴക്ക് മുന്‍പ് അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറുക എന്ന ഇവരുടെ സ്വപ്‌നങ്ങളാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തകർത്തത്. വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ ഷെഡുകളിലോ വാടക വീടുകളിലോ കഴിയാനാണ് പലരുടേയും വിധി. എന്നിരുന്നാലും മഴ കനത്ത് ആപത്തൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇവര്‍ക്കുള്ളത്.
ALSO READ:ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍