ഇടുക്കി: കൊവിഡും തുടർന്നു വന്ന ലോക്ക്‌ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിൽ കനത്ത പ്രഹരവുമായി സംസ്ഥാനത്തെ ഇന്ധന വില കുതിക്കുന്നു. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ നൂറു രൂപ കടന്നിരിക്കുകയാണ് പ്രീമിയം പെട്രോളിന്‍റെ വില.
പ്രീമിയം പ്രട്രോളിന് അടിമാലിയില്‍ 100 രൂപ നാല്‍പ്പത് പൈസയും കട്ടപ്പനയില്‍ 100 രൂപ 56 പൈസയുമായിരുന്നു തിങ്കളാഴ്‌ചത്തെ വില. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനവ് ജനങ്ങൾക്ക് അധിക ബാധ്യതയാണ് നല്‍കുന്നത്.
മെയ് മാസം ആദ്യം അടിമാലിയില്‍ 94 രൂപ 74 പൈസയായിരുന്നു പ്രീമിയം പെട്രോളിന്‍റെ വില. ഒരു മാസത്തിനിടയില്‍ 5 രൂപ 66 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂണ്‍ മാസത്തില്‍ ഇതുവരെ രണ്ട് ദിവസമൊഴികെ ബാക്കി എല്ലാ ദിവസവും ഇന്ധന വില വര്‍ധിച്ചിരുന്നു.