കേരളം

kerala

ETV Bharat / state

അരിക്കൊമ്പനെയും കൊണ്ട് വനംവകുപ്പ് പെരിയാറിലേക്ക്; കുമളിയില്‍ നിരോധനാജ്ഞ - കുമളിയിൽ നിരോധാജ്ഞ

പെരിയാറിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന്‍റെ ഭാഗമായി സുരക്ഷ കണക്കിലെടുത്താണ് കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

kerala forest transfers arikkomban  അരിക്കൊമ്പനെയുംകൊണ്ട് വനംവകുപ്പ് പെരിയാറിലേക്ക്  വനംവകുപ്പ് പെരിയാറിലേക്ക്  കുമളിയില്‍ നിരോധനാജ്ഞ  mission arikkomban  chinnakanal idukki  കുമളിയിൽ നിരോധാജ്ഞ
അരിക്കൊമ്പനെയുംകൊണ്ട് വനംവകുപ്പ്

By

Published : Apr 29, 2023, 6:48 PM IST

Updated : Apr 29, 2023, 8:09 PM IST

അരിക്കൊമ്പനെ പെരിയാറിലേക്ക് കൊണ്ടുപോവുന്നു

ഇടുക്കി:ചിന്നക്കനാലില്‍ നിന്നും തളച്ച അരിക്കൊമ്പനെയുംകൊണ്ട് വനംവകുപ്പ് പെരിയാറിലേക്ക് പുറപ്പെട്ടു. ഇതിന്‍റെ ഭാഗമായി കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ വനംവകുപ്പിന്‍റെ ലോറിയിലേക്ക് കയറ്റിയത്.

ALSO READ |അർധബോധത്തിലും കരുത്തോടെ ചെറുത്തുനിന്ന് അരിക്കൊമ്പൻ; ലോറിയില്‍ കയറ്റിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍

രണ്ടാം ദിനം മണിക്കൂറുകൾ നിണ്ട പരിശ്രമത്തിനൊടുവിലാണ് കൊമ്പനെ വരുതിയിലാക്കാൻ സാധിച്ചത്. അരിക്കൊമ്പനെ തളയ്‌ക്കാൻ ദൗത്യസംഘം നൽകിയത് മയക്കുവെടിക്ക് പിന്നാലെ ആറ് ബൂസ്റ്റർ ഡോസാണ്. കനത്ത മഴയും കാറ്റും കോടമഞ്ഞും അതിജീവിച്ചാണ് ദൗത്യസംഘം ആനയെ ലോറിയിലേക്ക് കയറ്റിയത്. കുങ്കിയാനകളെ അരിക്കൊമ്പൻ അതിശക്തമായി പ്രതിരോധിച്ചുവെങ്കിലും വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയാണ് ആനയെ ലോറിയിൽ കയറ്റിയത്.

കുങ്കിയാനകളെ ചെറുക്കാന്‍ നോക്കി അരിക്കൊമ്പന്‍:പലതവണ കുതറിമാറാൻ ശ്രമിച്ചിട്ടും കാറ്റും മഴയും കോടമഞ്ഞും വെല്ലുവിളിയായിട്ടും ഒടുവിൽ അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റാനായത് വനംവകുപ്പിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ദിവസങ്ങളായി തുടരുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് കടന്നത്. നാല് കുങ്കിയാനകൾ നിരന്നുനിന്നാണ് അവസാനം വരെ പൊരുതി അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്.

ലോറിയിലേക്ക് കയറ്റുന്നതിന് മുന്‍പായി മൂന്നുതവണ അരിക്കൊമ്പൻ കുതറിമാറിയിരുന്നു. ഇതിനിടെ കുങ്കിയാനകള്‍ ആനയെ ചാ‍ർജ് ചെയ്‌ത് അനിമൽ ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് വെല്ലുവിളിയായി കാറ്റും മഴയും കാഴ്‌ചയെമറച്ച് കോടമഞ്ഞുമെത്തിയത്. അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാൻ കഴിഞ്ഞതിനാൽ ഇനി മിഷന് മുന്നിൽ കാര്യമായ വെല്ലുവിളികളില്ല. ശക്തമായ മഴ പെയ്യുന്നതിനാൽ മയക്കംവിട്ട് ആന ഉണരാനുള്ള സാധ്യതയുണ്ടോ എന്ന സംശയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നു.

ആദ്യദിവസം പുലര്‍ച്ചെ മുതല്‍, അരിക്കൊമ്പനെ കണ്ടെത്താന്‍ ദൗത്യസംഘം ശ്രമം നടത്തിയെങ്കിലും ഇന്നാണ് കണ്ടെത്താനായത്. രണ്ടാം ദിവസം, പുലര്‍ച്ചെ തന്നെ സൂര്യനെല്ലിയില്‍ കൊമ്പനെ കണ്ടെത്താനായി. എന്നാല്‍ അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും പിടിയാനയും നിലയുറപ്പിച്ചത് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പിന്നീട് പടക്കം പൊട്ടിച്ച് കൂട്ടം തെറ്റിച്ചാണ് ആനയെ ഇവിടെ നിന്നും മാറ്റിയത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ സിമന്‍റ് പാലത്തിനടുത്തുള്ള ഏറ്റവും അനുയോജ്യമായ സ്ഥലത്ത് എത്തിയ്ക്കാനായി, 11.55നാണ് ആദ്യ മയക്കുവെടിവച്ചത്.

ലോറിയില്‍ കയറ്റാന്‍ പ്രത്യേകം വഴിവെട്ടി:അരിക്കൊമ്പന്‍ മയങ്ങാതെ വന്നതോടെ പിന്നീട് നാല് മയക്കുവെടി കൂടിവച്ചു. ശേഷം ആന മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കുങ്കിയാനകളുടെ സഹായത്തോടെ കാലുകള്‍ ബന്ധിപ്പിച്ചത്. ആന നില്‍ക്കുന്നിടത്തേക്ക് ജെസിബി ഉപയോഗിച്ച് വഴി വെട്ടി. കുങ്കിയാനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും വിക്രമും സൂര്യനും ചുറ്റും നിന്ന് ലോറിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും പാതിമയക്കത്തിലും വന്‍ പ്രതിരോധമാണ് അരികൊമ്പന്‍ തീര്‍ത്തത്.

ഇതിനിടെ ശക്തമായ മഴ പെയ്‌തതും ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തി. കണ്ണുകള്‍ മൂടികെട്ടിയ തുണി കാറ്റില്‍ തെന്നിമാറിയതും പ്രതിസന്ധി സൃഷ്‌ടിച്ചു. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം ആനയെ വാഹനത്തില്‍ കയറ്റാനായി. സംസ്ഥാനത്ത് ഇതുവരെ നടന്ന, ആന ദൗത്യത്തില്‍ ഏറ്റവും ശ്രമകരമായിരുന്നു മിഷന്‍ അരിക്കൊമ്പന്‍.

Last Updated : Apr 29, 2023, 8:09 PM IST

ABOUT THE AUTHOR

...view details