ഇടുക്കിയിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid case
80 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കിയിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി:ജില്ലയിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 80 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടാം തവണയാണ് ജില്ലയിൽ പ്രതിദിന കൊവിഡ് രോഗ ബാധിതരുടെ എണ്ണം 100 കടക്കുന്നത്. ജില്ലയിൽ 47 പേർ കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.