ഇടുക്കി: 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കുമ്പിളില്‍ കഞ്ഞി കുടിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലയിലെ ടൂറിസം, ആരോഗ്യം, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിനുള്ള പദ്ധതികള്‍ക്കാണ് 5000 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചത്. കുട്ടനാട് പാക്കേജിന് ആദ്യഘട്ട തുക നല്‍കിയിട്ടും ഇടുക്കിയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് യൂത്ത് ഫ്രണ്ടിന്‍റെ ആരോപണം.
കുമ്പിളില്‍ കഞ്ഞി കുടിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധം - jose palathinal
കുട്ടനാട് പാക്കേജിന് ആദ്യഘട്ട തുക നല്‍കിയിട്ടും ഇടുക്കിയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് യൂത്ത് ഫ്രണ്ടിന്‍റെ ആരോപണം
പുതിയ ബജറ്റ് അവതരിപ്പിക്കുവാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കേ പ്രഖ്യാപിച്ച പാക്കേജിൽ നിന്നും ഒരു രൂപ പോലും മുടക്കാൻ തയ്യാറാകാത്ത സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റി പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നത്. കേരള കോൺഗ്രസ് എം ജോസ് വിഭാഗം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പുനര്‍നിര്‍മാണത്തിനും കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ഉപകാരപ്രദമായ പാക്കേജ് സമയബന്ധിതമായി നടപ്പാക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.