ഇടുക്കി:കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം സേനാപതി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാന്തിപ്പാറ വില്ലേജ് ഓഫിസ് പടിക്കല്‍ ധർണ്ണ സമരം സംഘടിപ്പിച്ചു.
കർഷകരക്ഷാ ധർണ്ണാ സമരം സംഘടിപ്പിച്ച് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം - കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം
കാന്തിപ്പാറ വില്ലേജ് ഓഫിസ് പടിക്കലായിരുന്നു ധര്‍ണ.
![കർഷകരക്ഷാ ധർണ്ണാ സമരം സംഘടിപ്പിച്ച് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം Kerala Congress M Joseph Kerala Congress idukki news farmers issue കർഷക രക്ഷാ ധർണ്ണാ സമരം കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കേരളാ കോൺഗ്രസ് (എം)](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8042752-thumbnail-3x2-kj.jpg)
കർഷകരക്ഷാ ധർണ്ണാ സമരം സംഘടിപ്പിച്ച് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം
കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, പശ്ചിമഘട്ട സംരക്ഷണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് കർഷകരെ രക്ഷിക്കുക, വന്യമൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും കർഷകരെയും കൃഷിക്കാരെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കർഷക രക്ഷാ ധർണ്ണാ സമരം സംഘടിപ്പിച്ചത്. സമരം സംസ്ഥാന കമ്മിറ്റി അംഗം എം.ജെ കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. കർഷക അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.