കേരളം

kerala

ETV Bharat / state

പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍ - തമിഴ്‌നാട്ടിലെ പൊങ്കല്‍

ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, എന്നിങ്ങനെ മൂന്ന് ദിവസങ്ങളായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.

പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍  പൊങ്കല്‍ ആഘോഷം  വ്യാപാര മേഖല  തമിഴ്‌നാട്ടിലെ പൊങ്കല്‍  pongal festival
പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍

By

Published : Jan 14, 2020, 2:07 PM IST

ഇടുക്കി: തമിഴ്‌നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ ശാന്തമ്പാറയും, പൂപ്പാറയും, ഖജനാപ്പാറയും, കുംഭപ്പാറയും. പൊങ്കല്‍ എത്തിയതോടെ ഇവിടുത്തെ വ്യാപാര മേഖലയും ഉണര്‍ന്നു കഴിഞ്ഞു. പൊങ്കല്‍ ആഘോഷങ്ങളിലെ പ്രധാന ഘടകമായ കരിമ്പും കാപ്പുകെട്ടും തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ഇത്തവണ ഏലക്കയുടെ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വ്യാപാര മേഖലയും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, എന്നിങ്ങനെ മൂന്ന് ദിവസങ്ങളായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. നല്ല കാലാവസ്ഥ ലഭിച്ചതിന് സൂര്യ ദേവനോട് നന്ദി പറയുന്നതാണ് ബോഗി. മുറ്റത്ത് മനോഹരമായ കോലം വരച്ച് പാലില്‍ അരിയും ശർക്കരയും വേവിക്കുന്ന ആചാരമാണ് തൈപൊങ്കല്‍. കന്നുകാലികള്‍ക്ക് ആദരവ് നല്‍കി കാലികളെ വര്‍ണങ്ങള്‍ പൂശി പൂജ നടത്തുന്നതാണ് മാട്ടുപൊങ്കല്‍. കാര്‍ഷിക സമൃദ്ധിയുടേയും സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം കൂടിയാണ് ഓരോ പൊങ്കല്‍കാലവും പകര്‍ന്ന് നല്‍കുന്നത്.

ABOUT THE AUTHOR

...view details