ഇടുക്കി:വൈദ്യുതി വിതരണ രംഗത്ത് എൽഡിഎഫ് സർക്കാർ നല്‍കിയ വാഗ്‌ദാനങ്ങൾ പാലിച്ചതായും സമ്പൂർണ്ണ വൈദ്യുതീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമായതായും വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വിതരണ രംഗത്ത് നടപ്പിലാക്കിയ എല്ലാ പദ്ധതികളെക്കുറിച്ചും വാചാലനായ മന്ത്രി വികസനങ്ങൾ അക്കമിട്ട് നിരത്തിയ ശേഷമാണ് വേദി വിട്ടത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ലോഡ് ഷെഡിംഗ് ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നിറവേറ്റിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. വൈദ്യുതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചു: മന്ത്രി എംഎം മണി - Kept the promises made by the government
സമ്പൂർണ്ണ വൈദ്യുതീകരണം എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമായതായി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി
സർക്കാർ നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചു; മന്ത്രി എം.എം.മണി
ഉദ്ഘാടനത്തിന് ശേഷം അദാലത്തിലെത്തിയവരുടെ പരാതികൾ മന്ത്രി ചോദിച്ചറിഞ്ഞു. കട്ടപ്പന നഗരസഭയിലെ 12 അംഗനവാടികൾക്ക് വൈദ്യുതി കണക്ഷൻ നല്‍കുവാനും മന്ത്രി നിർദ്ദേശിച്ചു. കട്ടപ്പന നഗരത്തിൽ കേബിളിലൂടെ വൈദ്യുതി വിതരണം നടത്തണമെന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു. 714 ഓളം പരാതികളാണ് പരിഹരിച്ചത്.