ഇടുക്കി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കട്ടപ്പന നഗരസഭ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി. കട്ടപ്പന ഫെസ്റ്റിലൂടെ നഗരസഭക്ക് ലഭിച്ച തുക രോഗികൾക്ക് ധനസഹായമായി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫെസ്റ്റും ജനകീയ ആഘോഷങ്ങളും നടത്തുമ്പോൾ ഇത്തരത്തിലുള്ള മനുഷ്യത്വത്തിന്‍റെയും കരുതലിന്‍റെയും മുഖങ്ങളാകണമെന്നും എംപി കൂട്ടിചേർത്തു. ധനസഹായ വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവർത്തനങ്ങളിളില്‍ കട്ടപ്പന നഗരസഭ മാതൃകയെന്ന് ഡീന്‍ കുര്യാക്കോസ് എംപി
നഗരസഭ ഫെസ്റ്റിലൂടെ ലഭിച്ച 8,72,000 രൂപ ഉപയോഗിച്ചാണ് നഗരസഭ 140 രോഗികൾക്ക് ധനസഹായം നല്‍കിയത്
ജീവകാരുണ്യ
വൃക്ക, ക്യാൻസർ, ഹൃദയ രോഗികളായ 140 പേർക്കും തെരുവു നായ ആക്രമണത്തിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ 20 പേർക്കുമാണ് സഹായധനം നൽകിയത്. നഗരസഭ ഫെസ്റ്റിലൂടെ ലഭിച്ച 8, 72,000 രൂപ ഉപയോഗിച്ചാണ് ധനസഹായം നല്‍കിയത്. തെരുവുനായയുടെ ആക്രമണത്തിൽ കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് 15,000 രൂപ നൽകി. കട്ടപ്പന നഗരസഭ അപേക്ഷകൾ സ്വീകരിച്ച് വാർഡ് കൗൺസിലറുടെ ശുപാർശയോടെയാണ് ഗുണഭോക്താക്കൾക്ക് ധനസഹായം ലഭ്യമാക്കിയത്.