ഇടുക്കി:കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി നടത്താൻ നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതായി പ്രതിപക്ഷം. എല്ലാ കൗൺസിലർമാരെയും അറിയിക്കാതെയാണ് ഫെസ്റ്റുമായി ബന്ധപ്പെട്ട യോഗം വിളിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റീജിയണൽ ഡയറക്‌ടർക്ക് പരാതി നൽകി.
കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി; ആരോപണവുമായി പ്രതിപക്ഷം
എല്ലാ കൗൺസിലർമാരെയും അറിയിക്കാതെയാണ് ഫെസ്റ്റുമായി ബന്ധപ്പെട്ട കൗണ്‍സില്‍ യോഗം വിളിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റീജിയണൽ ഡയറക്‌ടർക്ക് പരാതി നൽകി
കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി; ആരോപണവുമായി പ്രതിപക്ഷം
ഒക്‌ടോബര്‍ 24ന് ചേർന്ന യോഗത്തിൽ പ്രതിപക്ഷ അംഗമായ ഗിരീഷ് മാലിയിലിനെ അറിയിക്കാതെയാണ് നടത്തിയതെന്നും അതിനാൽ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടുമാണ് ഇവർ പരാതി നൽകിയത്. നഗരസഭയുടെ തനതുഫണ്ടിന്‍റെ അഭാവത്തിൽ വിവിധ പദ്ധതികൾ മുടങ്ങി നിൽക്കുമ്പോഴാണ് ഫെസ്റ്റ് നടത്തിപ്പ് സ്വകാര്യ സൊസൈറ്റിക്ക് നൽകിയത്. ഇത് ചെയർമാന്‍റെയും ചില അംഗങ്ങളുടെയും തീരുമാനമാണെന്നും വൻ അഴിമതി നടത്താനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.