ഇടുക്കി : കട്ടപ്പന ഡി.വൈ.എസ്.പി വി.എ നിഷാദ് മോന് ജോലി പോലെ തന്നെ പ്രിയപ്പെട്ടതാണ് കൃഷിയും. തിരക്കുകൾ നിറഞ്ഞ ജീവിതത്തിൽ കൃഷിക്കായി സമയം കണ്ടെത്തുകയാണ് ഇദ്ദേഹം. തന്‍റെ ക്വാർട്ടേഴ്‌സ് വളപ്പിലെ പരിമിതമായ സ്ഥലത്ത് പച്ചക്കറികളും പഴങ്ങളും ഏലവും വരെ ഇദ്ദേഹം വിളയിച്ചിട്ടുണ്ട്.
കാക്കിക്കുള്ളിലെ കർഷകൻ ; ഡിവൈഎസ്‌പി നിഷാദിന്‍റെ തോട്ടത്തിൽ ഏലം മുതൽ സ്ട്രോബറി വരെ - പൊലീസ് ക്വാർട്ടേഴ്‌സ് കൃഷി
കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തും ഗ്രോ ബാഗുകളുമുപയോഗിച്ചാണ് നിഷാദിന്‍റെ കൃഷി
വഴുതന, കത്തിരിക്ക, പാവൽ, പയർ, ചീര, തക്കാളി, കാബേജ്, കോളിഫ്ലവർ, സ്പ്രിങ് ഒനിയൻ, പപ്പായ, പച്ചമുളക്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ, സ്ട്രോബറി ഉൾപ്പടെയുള്ള പഴവർഗങ്ങൾ എന്നിവയും ഏലവും ഈ ക്വാർട്ടേഴ്‌സ് മുറ്റത്ത് വിളയുന്നു. കൃഷിഭവനിൽ നിന്നും ലഭിച്ച വിത്തും ഗ്രോ ബാഗുകളുമുപയോഗിച്ചാണ് കൃഷി. ഇടുക്കിയിലെ കാലാവസ്ഥയനുസരിച്ച് മനസുവച്ചാൽ വിളയാത്ത പച്ചക്കറികൾ ഇല്ലെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.
പച്ചക്കറികൾ കടകളിൽ നിന്ന് വാങ്ങുന്നത് അപൂർവമാണ്. കട്ടപ്പനയിൽ പൊലീസ് സ്റ്റേഷൻ വക തരിശായി കിടക്കുന്ന സ്ഥലത്ത് പൂർണമായും പച്ചക്കറി കൃഷി ചെയ്യുകയാണ് നിഷാദ് മോൻ്റെ അടുത്ത ലക്ഷ്യം.