സഹകരണ ബാങ്ക് ജീവനക്കാരെ കയറ്റിയിറക്ക് തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി - CITU labours alleged for bank employees attack
സഹകരണ ബാങ്കിലേക്ക് ലോക്കറുമായി വന്ന ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ബാങ്ക് ജീവനക്കാരെയും ഏജൻസി ജീവനക്കാരെയും മർദിച്ചെന്നാണ് പരാതി.
ഇടുക്കി:അണക്കരയിൽ പുതുതായി ആരംഭിക്കുന്ന സഹകരണ ബാങ്കിലേക്ക് ലോക്കറുമായി വന്നവരെ സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ മർദിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്കും തൃശൂരിൽ നിന്നുള്ള ഏജൻസി ജീവനക്കാർക്കും പരിക്കേറ്റത്. കട്ടപ്പന സഹകരണ സൊസൈറ്റി അണക്കരയിൽ പുതുതായി തുടങ്ങുന്ന ബാങ്കിലേക്ക് ലോക്കർ കൊണ്ടുവരുന്നതിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പത്തിലധികം സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ വണ്ടി തടയുകയും ഇരുമ്പ് കമ്പിയും വടിയുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്നാണ് ആരോപണം.