ഇടുക്കി:കരുണാപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്കരം. പുറ്റടിയിൽ വ്യാപാര സ്ഥാപനം നടത്തിയ രോഗി, രോഗം സ്ഥിരീകരിച്ച ദിവസം വരെ കട തുറന്നു. എത്രത്തോളം ആളുകളുമായി സമ്പർക്കത്തിലായെന്ന് കണ്ടെത്തിയ ശേഷമെ ഹോട്ട്സ്പോട്ട് തീരുമാനിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറയിച്ചു.
കരുണാപുരത്ത് സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്ക്കരം - ഹോട്ട്സ്പോട്ട്
പുറ്റടിയിൽ വ്യാപാര സ്ഥാപനം നടത്തിയ രോഗി, രോഗം സ്ഥിരീകരിച്ച ദിവസം വരെ കട തുറന്നു. എത്രത്തോളം ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടന്ന് കണ്ടെത്തിയ ശേഷം ഹോട്ട്സ്പോട്ട് തീരുമാനിക്കുമെന്ന് ജില്ലാ ഭരണകൂടം അറയിച്ചു.
ഇന്നലെയാണ് പുറ്റടിയിൽ ബേക്കറി നടത്തുന്ന 39കാരന് രോഗം സ്ഥിരീകരിച്ചത്. സാമൂഹിക വ്യാപനം കണ്ടെത്തുവാൻ ആരോഗ്യ വകുപ്പ് നടത്തിയ റാന്‍ഡം ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കരുണാപുരം പഞ്ചായത്തിലെ സ്ഥിരതാമസക്കാരനായ ഇയാൾക്ക് വീടിനോട് ചേർന്നുള്ള ആളുകളുമായി സമ്പർക്കമുണ്ടായിരുന്നില്ല. എന്നാൽ വ്യാപാര സ്ഥാപനത്തിൽ എത്തിയ നൂറുകണക്കിന് ആളുകളുമായി ബന്ധപ്പെട്ടു.
ബേക്കറിയിലെത്തിയ കുറച്ചു പേരെ മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. സമ്പർക്കപ്പട്ടിക എത്രത്തോളം ഉണ്ടെന്ന് തയ്യാറാക്കിയ ശേഷം ഹോട്ട്സ്പോട്ട് നിശ്ചയിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി. വണ്ടമേട് പഞ്ചായത്തിലെ വലിയ ഒരു ഭാഗം ഹോട്ട്സ്പോട്ട് ആക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കരുണാപുരത്തെ രോഗി ഉൾപ്പെടെ ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ചവർ 25 പേരാണ്.